വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് എടുക്കണം
May 26, 2026
പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെ പരിപാലിക്കുന്നവര്‍ തങ്ങളുടേത് ഉള്‍പ്പെടെയുള്ള വളര്‍ത്തു നായകള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷന്‍ നടത്തി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ കെ-സ്മാർട്ട് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.