പഞ്ചായത്ത്

പുല്പ്പറ്റ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

ഫൌസിയ എന്‍കെ

പ്രസിഡൻ്റ്

മുഹമ്മദാജി ഒ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റീന വിളക്കത്തില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുലൈമാന്‍ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശാന്തി പി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇസ്മായില്‍ റിയാസ് ടി പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പൂക്കൊളത്തൂര്‍

ജില്ല: മലപ്പുറം

ബ്ലോക്ക് : അരീക്കോട്

വില്ലേജ് : പുല്‍പ്പറ്റ

വിസ്തീര്‍ണ്ണം: 30.12 ച.കി.മീ

വാര്‍ഡുകള്‍ :24

ജനസംഖ്യ  : 42665(2011 സെന്‍സസ്)

പുരുഷന്‍മാര്‍  :21142

സ്ത്രീകള്‍  : 21523

നിയമസഭാ മണ്ഡലം : മലപ്പുറം

 ലോകസഭാ മണ്ഡലം : മലപ്പുറം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുല്‍പ്പറ്റ പഞ്ചായത്ത് പഴയകാലത്ത് സവർണ മേൽക്കോയ്മ ശക്തമായിരുന്ന ഒരു പ്രദേശമായിരുന്നു. ശാലിയർ, ചെട്ടിയർ തുടങ്ങിയ കുലതൊഴിലാളി സമൂഹങ്ങളാണ് ഇവിടെ കൂടുതലായി ഉണ്ടായിരുന്നത്. ടിപ്പു സുൽത്താൻ വന്നതോടെ പ്രദേശത്തിന്റെ സാമൂഹിക ഘടനയിൽ മാറ്റങ്ങൾ സംഭവിച്ചു. കാർഷികരംഗത്ത് നെൽകൃഷി വളരെ വികസിച്ചിരുന്നതും ഒരുപൂ, ഇരുപൂ, മുപ്പൂ നിലങ്ങൾ പാട്ട വ്യവസ്ഥയിൽ കൃഷി ചെയ്തിരുന്നതുമാണ് ശ്രദ്ധേയം. ആദ്യം സംസ്കൃതപഠനം സവർണ കുടുംബങ്ങളിൽ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് കുടിപ്പള്ളിക്കൂടങ്ങളിലൂടെ മലയാള വിദ്യാഭ്യാസം വ്യാപിച്ചു. 1960-കളിൽ വായനശാലകൾ രൂപംകൊണ്ടതോടെ സാംസ്കാരിക പുരോഗതി ശക്തമായി. സാഹിത്യരംഗത്ത് തേലപ്പുറത്ത് നാരായണൻ നമ്പീശൻ പോലുള്ളവർ ശ്രദ്ധേയരായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ സൗഹാർദ്ദത്തോടെ ജീവിച്ചിരുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ ഉദാഹരണമാണ്. ശിവരാത്രി, ഗുരുവായൂർ ഏകാദശി, നബിദിനം തുടങ്ങിയ ആഘോഷങ്ങളിൽ എല്ലാവരും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 26, 2026

വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് എടുക്കണം

പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെ പരിപാലിക്കുന്നവര്‍ തങ്ങളുടേത് ഉള്‍പ്പെടെയുള്ള വളര്‍ത്തു നായകള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷന്‍ നടത്തി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ കെ-സ്മാർട്ട് വഴി ഓണ്‍ലൈനായി...

കൂടുതൽ വായിക്കുക