സബൂര്‍ണ്ണ U 3 A പഞ്ചായത്ത്

 ഐശ്വര്യത്തോടെ പ്രായമാകാം.. അർത്ഥവത്തായി ജീവിക്കാം എന്ന ലക്ഷ്യത്തോടെ പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് മുതിർന്ന പൗരന്മാർക്കായി സർവ്വാന്‍ മുഖമായ സുസ്ഥിതി, മാനസികാരോഗ്യം, ആരോഗ്യ ശീലങ്ങൾ,ഒറ്റപ്പെടലിനെ നെ അതിജീവിക്കൽ, വായനാശീലം വളർത്തൽ, എഴുതാനുള്ള പ്രേരണ, യോഗ, മെഡിറ്റേഷൻ,തുടങ്ങിയവ ഉറപ്പുവരുത്താനായി വിവിധ പദ്ധതികൾ നടപ്പിലാക്കി.

ഓരോ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  126 വയോജനങ്ങൾക്ക് രണ്ടു ദിവസങ്ങളിലായി( 2025 ജൂൺ 2,3 ) ശില്പശാല സംഘടിപ്പിച്ചു. ഇവരുടെ സഹായത്തോടുകൂടി ഓരോ വാർഡിനേയും വയോജന ക്ലബ്ബുകളെ ഊർജ്ജസ്വലമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ശേഷം 21 വാർഡുകളിലും രണ്ടു വീതം വയോജന ക്ലബ്ബുകൾ രൂപീകരിച്ചു.  ഓരോ ക്ലബ്ബുൾക്കും നേതൃ നേതൃത്വം വഹിക്കാൻ ശിൽപ്പശാലയിൽ പങ്കെടുത്ത മെന്റർമാരെ ചുമതലപ്പെടുത്തി.

തുടർന്ന് മാസത്തിൽ ഓരോ തവണ 21 വാർഡുകളിലായി 42 ക്ലബ്ബുകളിൽ കൂടിയിരിപ്പുകൾ നടത്തി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിൽ നിന്നും പരിശീലനം ലഭിച്ച പരിശീലകർ ആണ് ഇതിന് നേതൃത്വം നൽകിയിരുന്നത്.അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.


വയോജനങ്ങളുടെ ജീവിത അനുഭവങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പ്രതിസന്ധികളെ കുറിച്ചും വ്യത്യസ്ത ആർട്ടിക്കിൾ തയ്യാറാക്കി ഇടം -കഥ ഇതുവരെ എന്ന പുസ്തകം തയ്യാറാക്കി.

പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു മഹാസംഗമം നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ജൂലൈ ഒന്നിന്  ഈ സംഗമം നടന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  prof Dr.സി ടി അരവിന്ദ് കുമാർ, MP ഹാരിസ് ബീരാൻ, വ്യത്യസ്ത പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ  MG U3A ഗ്രാമമായി പ്രഖ്യാപിച്ചു. 1400 ഓളം വയോജനങ്ങൾ ഈ മഹാ സംഗമത്തിൽ പങ്കെടുത്തു. ഇടം - കഥഇതുവരെ എന്ന പുസ്തകം പ്രകാശനം ചെയ്തു.

അതിനുശേഷം ഓരോ മാസത്തിലും 21 വാർഡുകളിലായി 42 യൂണിറ്റുകൾ സജീവമാണ്.
ഈ കൂടിയിരുപ്പുകളിൽ ഓരോ വ്യക്തികളും അവരുടെ വേദനകളും സന്തോഷങ്ങളും പങ്കുവെക്കുന്നു, പരസ്പരം  കൈത്താങ്ങാകുന്നു, അനുഭവങ്ങൾ പങ്കുവെക്കുന്നു, പാട്ടുപാടുകയും നൃത്തം ചെയ്യുകയും നാടൻ കലകളെ അവതരിപ്പിക്കുകയും ചെയ്യുന്നു.